Cricket

ചെന്നൈയെ കളി തോല്‍പ്പിച്ചത് ധോണിയുടെ മണ്ടന്‍ തീരുമാനം!! തലയും ചിന്നത്തലയും ചേര്‍ന്ന് കളി കളഞ്ഞെന്ന് ആരാധകര്‍

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി നാണം കെട്ടിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

ലഖ്നൗവിനോട് എവേ മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണം സ്വന്തം തട്ടകത്തില്‍ തീര്‍ക്കാമെന്ന കണക്കുകൂട്ടല്‍ പിഴയ്ക്കുന്നതാണ് ഇന്നലെ കണ്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് 210 റണ്‍സ് നേടിയിട്ടും ആറു വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങാനായിരുന്നു സിഎസ്‌കെയുടെ വിധി.

19.3 ഓവറിലാണ് ലഖ്‌നൗ വിജയം കണ്ടത്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ (124*) ഒറ്റയാള്‍ പോരാട്ടമാണ് ലഖ്നൗവിന് അവിശ്വസനീയ ജയമൊരുക്കിയത്.

വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും സിഎസ്‌കെയ്ക്ക് ജയിക്കാന്‍ സാധിക്കാത്തത് ആരാധകരേയും ടീമിനേയും ഒരുപോലെ നിരാശപ്പെടുത്തുകയാണ്. രവീന്ദ്ര ജഡേജ, ഡാരില്‍ മിച്ചല്‍ എന്നിവരുടെ സ്ലോ ബാറ്റിംഗാണ് സിഎസ്‌കെയുടെ തോല്‍വിക്ക് കാരണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

എന്നാല്‍ ചെന്നൈയെ കളി തോല്‍പ്പിച്ചത് മുന്‍ ക്യാപ്റ്റന്‍ ധോണിയാണെന്നതാണ് പലരും പറയുന്നത്. ഇംപാക്ട് പ്ലയറായി ശാര്‍ദ്ദുല്‍ ഠാക്കൂറിനെ കളിപ്പിച്ചത് ധോണിയുടെ തീരുമാനപ്രകാരമായിരുന്നു.

ഇത് അമ്പേ പാളി. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മഞ്ഞു വീഴ്ചയുടെ ആനുകൂല്യം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍ ശാര്‍ദ്ദുലിന്റെ സ്ലോ ബോളുകള്‍ ഫലം കാണുമെന്ന സിഎസ്‌കെയുടെ കണക്കുകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു.

ധോണി നായകനായിരിക്കെ ടീമിന്റെ പ്രധാന ബൗളറായ ശാര്‍ദൂലിനെ കൃത്യമായി ഉപയോഗിക്കാന്‍ റിതുരാജിന് അറിയാതെ പോയത് വിനയായി.

മത്സരത്തിന്റെ പതിനേഴാം ഓവര്‍ ശാര്‍ദൂലിന് നല്‍കിയത് കളി തിരിച്ചു. ആ ഓവറില്‍ 20 റണ്‍സാണ് പിറന്നത്.

3 ഓവറില്‍ 42 റണ്‍സാണ് ശാര്‍ദൂല്‍ വിട്ടുകൊടുത്തത്. ശാര്‍ദൂലിന് പകരം മറ്റൊരു പേസറായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകാന്‍ സാധ്യതയുണ്ടായിരുന്നു. ശാര്‍ദൂലിനെ ഇംപാക്ട് പ്ലയറാക്കിയത് ധോണിയുടെ തീരുമാനം ആണെന്നുറപ്പാണ്.

എന്നാല്‍ ഇത് മത്സരഫലം നിര്‍ണയിക്കുന്ന തീരുമാനമായി മാറി. ബാറ്റിംഗില്‍ കാട്ടിയ ചില മണ്ടത്തരങ്ങളും അവരെ ചതിച്ചു.

നാലാം നമ്പറില്‍ രവീന്ദ്ര ജഡേജയെ കളിപ്പിച്ചത് ടീം സ്‌കോറിനെ ബാധിച്ചു. 19 പന്തില്‍ 16 റണ്‍സാണ് ജഡേജ നേടിയത്.
ഈ സ്ഥാനത്ത് ശിവം ദുബെയെ കളിപ്പിക്കണമായിരുന്നു. ദുബെ നാലാം നമ്പറില്‍ മികച്ച റെക്കോഡുള്ള താരമാണ്.

ജഡേജക്ക് പകരം നാലാം നമ്പറില്‍ മോയിന്‍ അലിയെ കളിപ്പിക്കാമായിരുന്നുവെന്ന അഭിപ്രായവും പലരും മുന്നോട്ട് വെക്കുന്നു. ഡാരില്‍ മിച്ചലും മെല്ലപ്പോക്ക് ബാറ്റിംഗ് നടത്തി.

മൂന്നാമനായി ഇറങ്ങി 10 പന്തില്‍ 11 റണ്‍സാണ് മിച്ചല്‍ നേടിയത്. ധോണി നേരത്തെ ബാറ്റ് ചെയ്യാത്തതെന്താണെന്നും ആരാധകര്‍ ചോദിക്കുന്നു. അവസാന പന്തിലാണ് ധോണി ക്രീസിലെത്തുന്നത്. ഈ പന്ത് ബൗണ്ടറി നേടി മത്സരം ഫിനിഷ് ചെയ്യാനും ധോണിക്കായി.

മികച്ച രീതിയില്‍ ധോണിക്ക് ഫിനിഷ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ധോണി അല്‍പ്പം കൂടി നേരത്തെ ബാറ്റ് ചെയ്യാന്‍ എത്തണമായിരുന്നു എന്ന ആവശ്യം വ്യാപകമാണെങ്കിലും അദ്ദേഹം ഇതിനു തയ്യാറാവുന്നില്ല.

ബാറ്റിംഗ് ഓര്‍ഡറിലെ അനാവശ്യ പരീക്ഷണങ്ങളും ടീമിന് തിരിച്ചടിയാവുന്നുണ്ട്. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരേ സമയം മികവു കാട്ടാത്തതാണ് അവര്‍ക്ക് വിനയാവുന്നത്.

ബാറ്റിംഗ് ഓള്‍റൗണ്ടറായ മോയിന്‍ അലിയെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ അവര്‍ക്കാവുന്നില്ല. ബാറ്റിംഗിലിറക്കാത്ത താരം ബൗളിംഗില്‍ രണ്ടോവറില്‍ 21 റണ്‍സ് വിട്ടു നല്‍കുകയും ചെയ്തു.

അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്നിട്ടും വിശ്വസ്തനായ ബൗളര്‍ മുസ്താഫിസുര്‍ റഹ്‌മാന് മികച്ച രീതിയില്‍ പന്തെറിയാനായില്ല.

ആദ്യ പന്ത് തന്നെ സ്റ്റോയിനിസ് സിക്‌സറിനു പറത്തിയപ്പോള്‍ രണ്ടും മൂന്നും ബോളുകള്‍ ബൗണ്ടറി കടന്നു. മൂന്നാം ബോള്‍ നോബോളായതോടെ വിജയലക്ഷ്യം നാലു പന്തില്‍ രണ്ടു റണ്‍സായി കുറഞ്ഞു. ഫ്രീഹിറ്റ് ബോള്‍ ബൗണ്ടറി പായിച്ച് സ്റ്റോയിനിസ് എല്‍എസ്ജിയുടെ വിജയം അനായാസമാക്കി. ഫീല്‍ഡിംഗ് പിഴവുകളും അവര്‍ക്ക് തിരിച്ചടിയായി. നിരവധി റണ്‍സാണ് മിസ് ഫീല്‍ഡിലൂടെ നഷ്ടപ്പെടുത്തിയത്.

Related Articles

Back to top button