Cricket

ട്വന്റി20 ലോകകപ്പിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ !! ക്യാപ്റ്റന്‍ രോഹിത് ശര്‍മ അല്ല

ട്വന്റി20 ലോകകപ്പിന്റെ ഫൈനല്‍ ഇന്ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കാനിരിക്കെ ലോകകപ്പിലെ മികച്ച ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

എന്നാല്‍ ടീമിന്റെ ക്യാപ്റ്റന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രമോ അല്ലെന്നതാണ് സത്യം.

അതേ സമയം രോഹിത് ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയ തെരഞ്ഞെടുത്ത ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാനാണ് ഓസ്‌ട്രേലിയന്‍ ടീം തിരഞ്ഞെടുത്ത മികച്ച താരങ്ങളുടെ ക്യാപ്റ്റന്‍. രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍.

ഓപ്പണറുടെ റോളിലാണ് രോഹിത് ശര്‍മ്മ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് രണ്ട് താരങ്ങളാണ് പട്ടികയിലുള്ളത്. അമേരിക്കന്‍ താരം ആരോണ്‍ ജോണ്‍സ് പട്ടികയില്‍ ഇടം പിടിച്ചുണ്ടെന്നതാണ് ശ്രദ്ധേയം.

ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ലോകകപ്പ് ടീം:

രോഹിത് ശര്‍മ്മ, ട്രാവിസ് ഹെഡ്, നിക്കോളാസ് പൂറന്‍, ആരോണ്‍ ജോണ്‍സ്, മാര്‍ക്കസ് സ്റ്റോയിന്‍സ്, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), റിഷാദ് ഹൊസൈന്‍, ആന്റിച്ച് നോര്‍ക്യ, ജസ്പ്രീത് ബുംറ, ഫസല്‍ഹഖ് ഫറൂഖി.

Related Articles

Back to top button