Cricket

ഐപിഎല്ലിന് പുല്ലുവില കൊടുത്ത് ഓസ്‌ട്രേലിയ!! ഐപിഎല്ലില്‍ വെടിക്കെട്ട് നടത്തുന്ന താരം ഇല്ല; വെറ്ററന്‍ താരം ടീമില്‍

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ മുഖ്യമായും നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയവരാണ് ടീമില്‍ ഇടം നേടിയവരെല്ലാം. എന്നാല്‍ ഐപിഎല്ലിന് യാതൊരു പ്രാധാന്യവും നല്‍കാതെയുള്ള ടീം സെലക്ഷനായിരുന്നു ഓസ്‌ട്രേലിയയുടേത്.

ഈ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വയ്ക്കുന്ന യുവതാരം ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്കിനെയും ഐപിഎല്ലില്‍ ഇല്ലാത്ത സ്റ്റീവ് സ്മിത്തിനെയും ഉള്‍പ്പെടുത്താതെയാണ് ഓസ്‌ട്രേലിയ ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.

ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് നയിക്കുന്ന ടീമില്‍ ഡേവിഡ് വാര്‍ണറും മാര്‍ക്കസ് സ്റ്റോയ്‌നിസും ഇടം നേടിയിട്ടുണ്ട്.

സ്മിത്തിനെ പരിഗണിക്കില്ല എന്നത് ഏറക്കുറെ ഉറപ്പായിരുന്നെങ്കിലും 22കാരന്‍ മക്ഗര്‍ക്കിനെ ടീമിലെടുക്കാതിരുന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഐപിഎല്ലില്‍ ഇതുവരെ ആറു മത്സരങ്ങളില്‍ നിന്നായി 233.33 സ്‌ട്രൈക്ക് റേറ്റില്‍ 259 റണ്‍സാണ് മക്ഗര്‍ക്ക് നേടിയത്.
അതേസമയം ഐപിഎല്ലില്‍നിന്നു വിട്ടുനില്‍ക്കുന്ന സ്പിന്നര്‍ ആദം സാംപയും ലോകകപ്പ് ടീമിലുണ്ട്.

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന മക്ഗര്‍ക്കിനെ ഒഴിവാക്കി സീസണില്‍ ശരാശരിയില്‍ താഴെ മാത്രം പ്രകടനം നടത്തിയ വെറ്ററന്‍ താരം ഡേവിഡ് വാര്‍ണറെ ടീമിലുള്‍പ്പെടുത്തിയതില്‍ നിന്നു തന്നെ ടീം സെലക്ഷന്റെ മാനദണ്ഡം ഐപിഎല്‍ അല്ലെന്ന് വ്യക്തമാണ്.

ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ആഷ്ടന്‍ ആഗര്‍, പാറ്റ് കമിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആഡം സാംപ.

Related Articles

Back to top button