Cricket

പവര്‍പ്ലേയില്‍ സണ്‍റൈസേഴ്‌സിനെ ഇടംവലം അനങ്ങാനാകാതെ പൂട്ടിയത് സഞ്ജു ബ്രില്യന്‍സ്!! തന്ത്രം പയറ്റിയത് ഇങ്ങനെ

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം ഒരു റണ്‍സിന് തോറ്റതിന്റെ നിരാശയിലാണ് രാജസ്ഥാന്‍ റോയല്‍സും ക്യാപ്റ്റന്‍ സഞ്ജു സാംസണും.

മത്സരത്തില്‍ സഞ്ജു സംപൂജ്യനായി പുറത്താവുകയും ചെയ്തിരുന്നു. സ്വന്തം തട്ടകത്തില്‍ ടോസ് നേടിയ ഹൈദരാബാദ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് അടിച്ചു കൂട്ടിയത്.

നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58), ഹെന്‍ റിച്ച് ക്ലാസന്‍(42) എന്നിവരുടെ ഇന്നിംഗ്‌സാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

രാജസ്ഥാന്റെ മറുപടി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200ല്‍ അവസാനിച്ചു. യശസ്വി ജയ്‌സ്വാള്‍ (40 പന്തില്‍ 67), റിയാന്‍ പരാഗ് (49 പന്തില്‍ 77) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്. റോവ്മാന്‍ പവല്‍ (15 പന്തില്‍ 27) വിജയത്തിനടുത്ത് എത്തിച്ചെങ്കിലും ഭുവനേശ്വര്‍ കുമാറിന്റെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

പതിവിനു വിപരീതമായി മോശം തുടക്കമാണ് ഹൈദരാബാദിനും ലഭിച്ചത്. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് നേടാനേ അവര്‍ക്കു കഴിഞ്ഞുള്ളൂ. തുടക്കത്തില്‍ ഹൈദരാബാദിന്റെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം സഞ്ജുവിന്റെ തന്ത്രങ്ങളായിരുന്നു.

കൂറ്റനടികള്‍ക്ക് പേരുകേട്ട താരങ്ങളാണ് ഹൈദാബാദിന്റെ ഓപ്പണര്‍മാരായ അഭിഷേക് ശര്‍യും ട്രാവിസ് ഹെഡും. എന്നാല്‍ അഭിഷേകിനെ പുറത്താക്കുക മാത്രമല്ല, ഹെഡിനെ അക്രമിച്ചു കളിക്കുന്നതില്‍ നിന്ന് തടയാനും രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കായി.

ആദ്യ പന്തില്‍ തന്നെ ഹെഡിനെ പുറക്കാനുള്ള അവസരവുമുണ്ടായിരുന്നു. എന്നാല്‍ പന്ത് കൈപ്പിടിയിലൊതുക്കാന്‍ റിയാന്‍ പരാഗിനായില്ല. അഭിഷേക് ശര്‍മയ്ക്കു പിന്നാലെ അന്‍മോല്‍ പ്രീത് സിംഗും ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തി.

വ്യത്യസ്ഥമായ ബൗളിംഗ് തന്ത്രമാണ് സഞ്ജു ഹൈദരാബാദിനെതിരേ ആവിഷ്‌കരിച്ചത്. സാധാരണയായി ട്രെന്റ് ബോള്‍ട്ടിനൊപ്പം ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് സന്ദീപ് ശര്‍മയായിരുന്നു.

എന്നാല്‍ ഹൈദരാബാദിനെതിരേ ആര്‍. അശ്വിനെ ബൗള്‍ ചെയ്യിപ്പിച്ചാണ് സഞ്ജു തന്ത്രം മാറ്റിയത്. ഇടങ്കയ്യര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡാണ് അശ്വിനും ബോള്‍ട്ടിനുമുള്ളത്. ഇതായിരുന്നു സഞ്ജുവിന്റെ ഈ നീക്കത്തിനു പിന്നില്‍.

പിന്നീട് ഹെഡ് അറ്റാക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴൊക്കെ അശ്വിനെ കൊണ്ടുവന്ന് പ്രതിരോധത്തിലാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ വിക്കറ്റ് മാത്രം ലഭിച്ചില്ലെന്ന് മാത്രം.

വിക്കറ്റെടുക്കാന്‍ സാധിക്കാതെ വന്നതും അവസാന ഓവറുകളിലെ കടന്നാക്രമണവും പക്ഷെ സഞ്ജുവിന്റെ കണക്കുകൂട്ടല്‍ ആകെ തെറ്റിച്ചു. ഒടുവില്‍ ഒരു റണ്‍സിന്റെ തോല്‍വിയും.

Related Articles

Back to top button