Cricket

വെസ്റ്റ് ഇന്‍ഡീസിന്റെ ഐതിഹാസിക വിജയം!! കണ്ണീര്‍ പൊഴിച്ച് ഇതിഹാസ താരം!! വീഡിയോ

ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിന്‍ഡീസ് ടീം നേടിയ ഐതിഹാസിക വിജയം ടെസ്റ്റ് ക്രിക്കറ്റിനാകെ ഉണര്‍വ് പകരുകയാണ്. 27 വര്‍ഷത്തിനു ശേഷമാണ് ഓസ്‌ട്രേലിയയില്‍ വിന്‍ഡീസ് ഒരു ടെസ്റ്റ് വിജയിച്ചത്.

മഹാരഥന്മാര്‍ക്ക് കഴിയാത്ത കാര്യമാണ് ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും സംഘവും നേടിയത്. ക്രിക്കറ്റ് ഇതിഹാസങ്ങളും ആരാധകരുമടക്കം നിരവധിപേരാണ് വിന്‍ഡീസ് ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

ബ്രിസ്‌ബെയ്ന്‍ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ടു റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ വിജയം. ഏഴുവിക്കറ്റുകള്‍ പിഴുത ഷാമര്‍ ജോസഫാണ് ഓസീസിന്റെ അന്തകനായത്. കളിയിലെ താരമായും 13 വിക്കറ്റുകളും 57 റണ്‍സുമായി പരമ്പരയിലെ താരമായതും ഷാമര്‍ ജോസഫ് തന്നെ.


ഇപ്പോഴിതാ വിന്‍ഡീസിന്റെ ചരിത്ര വിജയത്തില്‍ ആനന്ദക്കണ്ണീര്‍ പൊഴിക്കുകയാണ് അവരുടെ ഇതിഹാസ നായകന്‍ കാള്‍ഹൂപ്പര്‍.

എബിസി സ്‌പോര്‍ട്‌സിന്റെ ബെന്‍ കാമറൂണ്‍ എക്‌സില്‍ അപ് ലോഡ് ചെയ്ത വീഡിയോയിലാണ് ഹൂപ്പറിന്റെ സന്തോഷ നിമിഷങ്ങള്‍ പകര്‍ത്തപ്പെട്ടിരിക്കുന്നത്. വിജയം വിശ്വസിക്കാനാവാതെ ഇരു കൈകളും തലയില്‍ അമര്‍ത്തിയിരിക്കുന്നതും കണ്ണില്‍ നിന്ന് കണ്ണീര്‍ പൊഴിയുന്നതും വീഡിയോയില്‍ കാണാം.

”ഷാമര്‍ ജോസഫ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ പ്രകാശിപ്പിക്കുന്നു. വെസ്റ്റ് ഇന്‍ഡീസുകാരന്‍ ആയതില്‍ അഭിമാനം നല്‍കുന്ന കാര്യമാണിത്. എന്തൊരു ചാമ്പ്യനാണവന്‍. 18 മാസം മുമ്പ് അവന്‍ ചിത്രത്തില്‍ തന്നെ ഇല്ലായിരുന്നു.” ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ പറഞ്ഞു.

Related Articles

Back to top button