Cricket

ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ നീക്കവുമായി ബിസിസിഐ!! ഇതേക്കുറിച്ച് ജയ്ഷാ പറയുന്നതിങ്ങനെ…

ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ ടോസ് ഒഴിവാക്കാനുള്ള തീരുമാനവുമായി ബിസിസിഐ. അടുത്ത സീസണ്‍ മുതല്‍ ടോസ് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം.

സി കെ നായിഡു ട്രോഫി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കും.

ആദ്യം ബാറ്റ് ചെയ്യണോ ബൗളിംഗ് ചെയ്യണോ എന്നത് സന്ദര്‍ശക ടീം തീരുമാനിക്കുന്ന വിധമായിരിക്കും പുതിയ നിയമം.

ഇതോടെ ഹോം ടീമിന് അനുകൂലമായി പിച്ച് ഒരുക്കുന്ന രീതി അവസാനിക്കുമെന്നാണ് വിചാരിക്കുന്നത്. സി കെ നായിഡു ട്രോഫിയില്‍ ഇത് വിജയിച്ചാല്‍ രഞ്ജി ട്രോഫിയിലും തീരുമാനം നടപ്പിലാക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.

ക്രിക്കറ്റിന്റെ ചരിത്രത്തോളം പഴക്കമുള്ള കാര്യമാണ് ടോസ്. മാത്രമല്ല ടോസിന് ഏറ്റവുമധികം പ്രാധാന്യമുള്ള കായികഇനവും ക്രിക്കറ്റ് തന്നെയാണ്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ടോസ് ഒഴിവാക്കി മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ തീരുമാനിക്കുന്നത്. മുമ്പ് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കി മത്സരങ്ങള്‍ നടത്തിയിരുന്നു. എന്തായാലും ക്രിക്കറ്റില്‍ ഇത് പുതിയൊരു വിപ്ലവത്തിനു തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button