Cricket

എങ്ങനെ തോറ്റു !! സിംപിളായി ഉത്തരം നല്‍കി ബാബര്‍ അസം

ട്വന്റി20 ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ പാക്കിസ്ഥാനെ ആറു റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ എട്ട് സാധ്യതകള്‍ സജീവമാക്കിയപ്പോള്‍ നിലയില്ലാക്കയത്തില്‍ വീണ അവസ്ഥയാണ് പാക്കിസ്ഥാന്റേത്.

ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിക്കുക മാത്രമല്ല മറ്റു ടീമുകളുടെ മത്സര ഫലങ്ങള്‍ കൂടി അനുകൂലമായാല്‍ മാത്രമേ അവര്‍ക്ക് സൂപ്പര്‍ എട്ടില്‍ കടക്കാനാവൂ.

മഴ അനശ്ചിതത്വം സൃഷ്ടിച്ച മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 19 ഓവറില്‍ ഇന്ത്യ 119ന് ഓള്‍ഔട്ടായപ്പോള്‍ പാക് ആരാധകര്‍ തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു.

എന്നാല്‍ മത്സരം നടക്കുന്നത് ന്യൂയോര്‍ക്കിലെ നാസോ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലായതിനാല്‍ ഇന്ത്യന്‍ ആരാധകര്‍ അത്ര കണ്ട് ഭയപ്പെട്ടില്ല. ഒടുവില്‍ ഇന്ത്യ ആറു റണ്‍സിന് മത്സരം വിജയിക്കുകയും ചെയ്തു.

42 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് തകര്‍ച്ചയ്ക്കിടയിലും ഇന്ത്യയ്ക്ക് കരുത്തായത്. 18 പന്തില്‍ 20 റണ്‍സ് നേടിയ അക്ഷര്‍ പട്ടേലാണ് ഇന്ത്യയുടെ അടുത്ത ടോപ് സ്‌കോറര്‍.

പാക് ബൗളര്‍മാര്‍ മത്സരത്തില്‍ നന്നായി പന്തെറിഞ്ഞെങ്കിലും അതിലും നന്നായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരാണ് അവരില്‍ നിന്ന് വിജയം തട്ടിത്തെറിപ്പിച്ചത്.

മത്സരത്തിന് വിജയ ശതമാനം കൂടുതല്‍ പാകിസ്ഥാന് ആയിരുന്നിട്ടും മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ പേസര്‍മാരുടെ മുമ്പില്‍
പാക് ബാറ്റര്‍മാര്‍ തകര്‍ന്നടിയുകയായിരുന്നു.

ഇപ്പോള്‍ മത്സരത്തിലെ തോല്‍വിയുടെ കാരണം പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം.

”ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ ഞങ്ങള്‍ നന്നായി ബോള്‍ ചെയ്തു, അവര്‍ക്ക് ഒന്നിന് പിറകെ ഒന്നായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. മാത്രമല്ല കൂടുതല്‍ ഡോട്ട് ബോളുകള്‍ ഞങ്ങള്‍ എറിഞ്ഞു.

ഞങ്ങള്‍ സിംപിള്‍ ആയി കളിക്കാനാണ് ശ്രമിച്ചത് അതില്‍ ഒരു തന്ത്രവും ഇല്ല, കൃത്യമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സമയത്ത് ബൗണ്ടറി അടിക്കാനും ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ ഒരു സമയത്ത് ഒരുപാട് ഡോട്ട് ബോളുകള്‍ ഉണ്ടായത് ഞങ്ങള്‍ക്ക് വിനയായി.”പാക് നായകന്‍ പറഞ്ഞു.

നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് പാക്കിസ്ഥാന്റെ അന്തകനായത്.

ഇന്ത്യക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് ജസ്പ്രീത് ബുംറയാണ്. നാലു ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ഹാര്‍ദിക് പാണ്ഡ്യ രണ്ടും അര്‍ഷ്ദീപ് സിംഗ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി. ബുംറ തന്നെയായിരുന്നു കളിയിലെ താരവും.

Related Articles

Back to top button