Cricket

ഇന്ത്യ-പാക് പരമ്പര യാഥാര്‍ഥ്യമാകുന്നു !! മധ്യസ്ഥത വഹിക്കാന്‍ പ്രമുഖ ക്രിക്കറ്റ് ബോര്‍ഡ്

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളായാണ് ഇന്ത്യാ-പാക് മത്സരങ്ങളെ വിലയിരുത്തുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ നിലച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി.

നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും നേര്‍ക്കു നേര്‍ വരുന്നത്. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇരു ടീമുകളും തമ്മിലുള്ള പരമ്പരകള്‍ക്ക് വിരാമമായത്.

ഇപ്പോഴിതാ ഇന്ത്യ പാകിസ്ഥാന്‍ പരമ്പരയ്ക്കുള്ള കാര്യങ്ങള്‍ക്ക് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന വാര്‍ത്തയാണ് വരുന്നത്.

ഓസ്ട്രേലിയന്‍ സ്റ്റേഡിയം വേദി ആകും എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മധ്യസ്ഥതയില്‍ മത്സരങ്ങള്‍ നടത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതുമായി സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും സ്ഥിതീകരണങ്ങള്‍ ഒന്നും തന്നെ ആയിട്ടില്ലെന്നുമാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍.

ഇന്ത്യയുമായി ഏത് വേദി വേണമെങ്കിലും പങ്കിടാം എന്ന് നേരത്തെ തന്നെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓസ്ട്രേലിയയുമായി ത്രിരാഷ്ട്ര പരമ്പര നടത്താന്‍ ഉള്ള ചര്‍ച്ചയാണ് നടക്കുന്നത്.

വര്‍ഷങ്ങള്‍ ആയിട്ട് ഇത്തരം മത്സരങ്ങള്‍ ഐസിസി നടത്താറില്ല. ഇന്ത്യ, ഓസ്ട്രേലിയ, പാകിസ്ഥാന്‍ ട്രൈ നേഷന്‍ സീരീസ് നടത്തിയാല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അതൊരു ആവേശം ആയിരിക്കും.

ബിസിസിഐ ഇത് വരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനിലോട്ട് പോകില്ല എന്ന നിലപാടിലാണ് ബിസിസിഐ.

ഇതിനെന്തെങ്കിലും മാറ്റം വരുമോയെന്നും ആരാധകര്‍ ഉറ്റു നോക്കുന്നുണ്ട്. എന്തായാലും ബിസിസിഐ എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്.

Related Articles

Back to top button