Cricket

മറ്റൊരു ഐതിഹാസിക നേട്ടത്തിനരികെ അശ്വിന്‍!! വേണ്ടത് ഒരു വിക്കറ്റ് കൂടി മാത്രം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായിരിക്കുകയാണ്.

പരമ്പരയില്‍ നിലവില്‍ 2-1ന് മുമ്പില്‍ നില്‍ക്കുന്ന ഇന്ത്യ ഈ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാമെന്നുറച്ചാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നെങ്കിലും രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ സീരീസില്‍ മേല്‍ക്കൈ നേടിയത്.

രാജ്‌കോട്ടില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അശ്വിന്‍ ടെസ്റ്റില്‍ 500 വിക്കറ്റ് എന്ന സുപ്രധാന നേട്ടം കൈവരിച്ചിരുന്നു.

ഇപ്പോഴിതാ മറ്റൊരു ഐതിഹാസിക നേട്ടത്തിനരികിലാണ് ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടത്തിന് തൊട്ടരുകിലാണ് താരം എത്തിയിരിക്കുന്നത്.

നിലവില്‍ 350 വിക്കറ്റുമായി ഇതിഹാസ താരം അനില്‍ കുംബ്ലെയാണ് ഒന്നാമന്‍. നിലവില്‍ 349 വിക്കറ്റുകള്‍ ഇന്ത്യന്‍ മണ്ണില്‍ നേടിയിട്ടുള്ള അശ്വിന് കുംബ്ലെയുടെ റെക്കോഡിനൊപ്പമെത്താന്‍ വെറും ഒരു വിക്കറ്റ് കൂടി മാത്രം മതിയാകും.

റാഞ്ചി ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഇതിനോടകം അഞ്ചു വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. അരങ്ങേറ്റതാരം ആകാശ്ദീപ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജയും അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

35 പന്തില്‍ 38 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയെ എല്‍ബിഡബ്ല്യുവില്‍ കുരുക്കിയാണ് അശ്വിന്‍ ഇന്ത്യന്‍ മണ്ണിലെ 349-ാം വിക്കറ്റ് സ്വന്തമാക്കിയത്. അശ്വിന്റെ കരിയറിലെ 99-ാം ടെസ്റ്റ് മത്സരമാണിത്.

അശ്വിന് മുമ്പിലുള്ളത്. നിലവില്‍ 348 വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള അശ്വിന് റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയാല്‍ കുംബ്ലെക്കൊപ്പമെത്താനും മറ്റൊരു വിക്കറ്റ് കൂടി നേടിയാല്‍ കുംബ്ലെയെ മറികടക്കാനും സാധിക്കും.
നിലവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 117 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

Related Articles

Back to top button