Cricket

സ്റ്റോയിനിസോടു കലിപ്പിച്ച് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍!! ‘എടാ മോനെ’ എന്ന ഭാവത്തില്‍ ഓസീസ് താരം; വീഡിയോ വൈറല്‍

ഐപിഎല്‍ സീസണിലെ അവസാന മത്സരവും പരാജയപ്പെട്ട് ആകെ നാണംകെട്ടാണ് മുംബൈ ഇന്ത്യന്‍സ് മടങ്ങുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ അവസാന മത്സരത്തില്‍ 18 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി.

അതേ സമയം ലഖ്‌നൗവിന്റെ ബാറ്റിംഗിനിടെ രോഷ പ്രകടനം നടത്തുന്ന മുംബൈ ഇന്ത്യന്‍സിന്റെ യുവതാരം അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മത്സരത്തിലെ രണ്ടാം ഓവര്‍ എറിയാന്‍ അര്‍ജുന്‍ എത്തിയപ്പോഴാണു സംഭവം. ആദ്യ പന്തു നേരിട്ട ഓസീസ് താരം മാര്‍കസ് സ്റ്റോയ്‌നിസ് നേരെ അടിച്ചെങ്കിലും അര്‍ജുന്‍ പന്ത് പിടിക്കുകയായിരുന്നു.

സ്റ്റോയ്‌നിസ് ക്രീസില്‍നിന്നു മുന്നോട്ടുകുതിച്ചതോടെ അര്‍ജുന്‍ പന്ത് വിക്കറ്റിലേക്ക് എറിയാന്‍ ശ്രമിച്ചു. സ്റ്റോയ്‌നിസിനെ രൂക്ഷമായി നോക്കിക്കൊണ്ടായിരുന്നു അര്‍ജുന്റെ പ്രതികരണം.

അര്‍ജുന്റെ നീക്കത്തെ ചിരിച്ചുകൊണ്ടു നേരിട്ട സ്റ്റോയ്‌നിസ്, താരത്തോടു സംസാരിക്കുന്നുമുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മത്സരത്തിനിടെ പരുക്കേറ്റ അര്‍ജുന്‍ മൂന്നാം ഓവറിലെ രണ്ടു പന്തുകള്‍ എറിഞ്ഞ ശേഷം ഓവര്‍ പൂര്‍ത്തിയാക്കാനാകാതെ മടങ്ങി. പന്തെറിയാന്‍ ബുദ്ധിമുട്ടിയതോടെയാണു താരം ഗ്രൗണ്ട് വിട്ടത്. നമാന്‍ ധിറാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്.

മത്സരത്തില്‍ അര്‍ജുന് വിക്കറ്റൊന്നും ലഭിച്ചില്ല. സ്റ്റോയ്‌നിസിനെ അര്‍ജുന്‍ എല്‍ബിഡബ്ല്യു ആക്കിയിരുന്നെങ്കിലും റിവ്യൂ എടുത്തപ്പോള്‍ പന്ത് വിക്കറ്റ് മിസ്സിംഗ് ആണെന്ന് തെളിഞ്ഞു.

സീസണിലെ അവസാന മത്സരത്തില്‍ ജസ്പ്രീത് ബുമ്രയെ പുറത്തിരുത്തിയാണ്, മുംബൈ ഇന്ത്യന്‍സ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ക്ക് അവസരം നല്‍കിയത്. 2024 സീസണില്‍ അര്‍ജുന്റെ ആദ്യ ഐപിഎല്‍ മത്സരം കൂടിയായിരുന്നു ഇത്.

കരിയറിലാകെ അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരം മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. ഒരു മത്സരത്തില്‍ മാത്രം ബാറ്റിംഗിനിറങ്ങിയ താരം 13 റണ്‍സാണ് എടുത്തത്.

Related Articles

Back to top button