Cricket

അന്ന് എന്റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ കിരീടമില്ലാത്ത ടീം എന്ന പേരുദോഷം കേള്‍ക്കേണ്ടി വരുമായിരുന്നില്ല!! തുറന്നടിച്ച് കുംബ്ലെ

ഈ ഐപിഎല്‍ സീസണില്‍ തുടര്‍ച്ചയായി ആറു മത്സരങ്ങള്‍ തോറ്റ ശേഷമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് വിജയം കണ്ടത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 35 റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം. ഒമ്പതു കളികളില്‍ നിന്ന് വെറും നാലു പോയിന്റ് മാത്രമുള്ള അവര്‍ നിലവില്‍ ഏറ്റവും അവസാന സ്ഥാനക്കാരാണ്.

ഇനിയുള്ള എല്ലാ മത്സരവും ജയിക്കുക മാത്രമാണ് പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ഏകവഴി. ജയിച്ചാല്‍ മാത്രം പോര മറ്റു ടീമുകളുടെ മത്സരഫലങ്ങളും നിര്‍ണായകമാവും.

ഏറ്റവും ജനപ്രീതിയുള്ള ടീമുകളിലൊന്നാണെങ്കിലും ആര്‍സിബിക്ക് ഇന്നുവരെ ഒരു കിരീടവും നേടിയിട്ടില്ല. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതു മുതല്‍ എല്ലാ സീസണും കളിച്ചിട്ടുള്ള ആര്‍സിബിയ്ക്ക് ഇതുവരെ ഒരു കിരീടം നേടാനായിട്ടില്ല.

ഡല്‍ഹിയും പഞ്ചാബുമാണ് ഇതേ ദുരവസ്ഥ നേരിടുന്ന മറ്റു ടീമുകള്‍. മൂന്നു തവണ ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ പരാജയപ്പെടാനായിരുന്നു അവരുടെ വിധി.

2009-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സീസണില്‍ ഫൈനലിലെത്തിയ ആര്‍സിബി 2011ലും 2016ലും വീണ്ടും ഫൈനലിലെത്തിയെങ്കിലും പരാജയം തന്നെയായിരുന്നു ഫലം.

2009-ലെ ഫൈനലില്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയായിരുന്നു ടീമിനെ നയിച്ചത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരായ ഫൈനലില്‍ അന്നത്തെ 20 കാരനായ വിരാട് കോഹ്‌ലി ആര്‍സിബിക്ക് വേണ്ടി ആറാം നമ്പറില്‍ ബാറ്റ് ചെയ്തു.

അതേസമയം, ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ ചാര്‍ജേഴ്‌സ് 143/6 എന്ന സ്‌കോര്‍ നേടി. 4/16 എന്ന നിലയില്‍ ഗംഭീര ബൗളിംഗ് പ്രകടനവും പുറത്തെടുത്തു.

എന്നാല്‍ ഡെക്കാന്റെ മികച്ച ബൗളിംഗ് താരതമ്യേന ചെറിയ വിജയലക്ഷ്യം മറികടക്കുന്നതില്‍ നിന്ന് ബംഗളൂരുവിനെ തടയുകയായിരുന്നു. ബംഗളൂരുവിന്റെ സ്‌കോര്‍ 20 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഡക്കാന്‍ ആറു റണ്‍സിന്റെ നേരിയ വിജയം സ്വന്തമാക്കുകയായിരുന്നു.

അന്ന് കിരീടം കൈവിട്ടു പോയതിനെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് കുംബ്ലെ.

കുംബ്ലെയുടെ വാക്കുകള്‍ ഇങ്ങനെ…ഞങ്ങള്‍ക്ക് കളിയില്‍ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. ഞങ്ങള്‍ നിരവധി വൈഡുകളും നോ ബോളുകളും എറിഞ്ഞു.

പ്രവീണ്‍ കുമാര്‍ അഞ്ച് വൈഡുകള്‍ എറിഞ്ഞു, ഇത് ഞങ്ങളുടെ അവസരങ്ങളെ ശരിക്കും ബാധിച്ചു. അപ്പോഴും 143 റണ്‍സ് പിന്തുടരാന്‍ സാധിക്കുമായിരുന്നു” കുംബ്ലെ പറഞ്ഞു.

അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ആര്‍സിബിക്ക് വേണ്ടിയിരുന്നത്. കുംബ്ലെ ആദ്യ പന്തില്‍ സിംഗിള്‍ എടുത്തെങ്കിലും റോബിന്‍ ഉത്തപ്പ രണ്ട് പന്തുകള്‍ പാഴാക്കി.

ഇപ്പോഴും, റോബിന്‍ ഉത്തപ്പയെ കാണുമ്പോഴെല്ലാം ഞാന്‍ പറയും, ‘റോബ്‌സ്, നിങ്ങള്‍ ആ സിക്‌സ് അടിക്കണമായിരുന്നു. കുറഞ്ഞപക്ഷം, നിങ്ങള്‍ എനിക്ക് സിംഗിള്‍ ഇട്ട് തരണമായിരുന്നു.

ആര്‍പി സിംഗ് ബൗള്‍ ചെയ്യുകയായിരുന്നു, സ്‌കൂപ്പ് ചെയ്യരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു, എന്നിട്ടും നിങ്ങള്‍ ആദ്യ പന്തില്‍ തന്നെ അങ്ങനെ ചെയ്തു ”കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

”ബൗളര്‍ തന്നെ സ്‌കോപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പകരം സ്ലോഗ് ചെയ്യാന്‍ ശ്രമിക്കണമെന്നും ഞാന്‍ റോബ്സിനോട് അപേക്ഷിച്ചു. എന്നാല്‍ മൂന്നാം ഡെലിവറി അദ്ദേഹം സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിച്ചു.

നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ ഇപ്പോഴും ആറ് റണ്‍സിന് തോറ്റു. ഞാന്‍ ഇപ്പോള്‍ റോബ്സിനെ കാണുമ്പോഴെല്ലാം, ആ നഷ്ടമായ അവസരത്തെക്കുറിച്ച് ഓര്‍മിപ്പിക്കും.”കുംബ്ലെ പറഞ്ഞു.

Related Articles

Back to top button