Cricket

ഐപിഎല്‍ കാണാന്‍ അനാ ഡേ അര്‍മാസ് ? എന്റെ മോനേ… എന്ന് ശുഭ്മാന്‍ ഗില്‍; വീഡിയോ വൈറല്‍

മുമ്പെങ്ങുമില്ലാത്ത ബാറ്റിംഗ് വെടിക്കെട്ടിനാണ് ഈ ഐപിഎല്‍ സീസണ്‍ സാക്ഷ്യം വഹിക്കുന്നത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പിറന്ന സീസണാണിത്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ സണ്‍ റൈസേഴ്സ് ഹൈദരാബാദ് 287-റണ്‍സാണ് അടിച്ചെടുത്തത്. മുംബൈയ്ക്കെതിരേ 277 റണ്‍സെടുത്ത് റെക്കോഡ് കുറിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹൈദരാബാദ് സ്വന്തം റെക്കോഡ് മെച്ചപ്പെടുത്തുന്നത്.

ഡല്‍ഹിയ്‌ക്കെതിരേ 272 റണ്‍സ് അടിച്ചു കൂട്ടിയ കൊല്‍ക്കത്തയും ഈ വെടിക്കെട്ടില്‍ പങ്കു ചേര്‍ന്നു. ഗുജറാത്ത്-ഡല്‍ഹി മത്സരം മാത്രമാണ് ഈ റണ്ണൊഴുക്കിന് അപവാദമായത്.


ഗുജറാത്തിനെ 89 റണ്‍സിന് എറിഞ്ഞിട്ട ഡല്‍ഹി വെറും 53 പന്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. എന്നാല്‍, മത്സരത്തിനിടെ ഗാലറിയിലിരുന്ന ഒരു ആരാധകയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.


ഗുജറാത്തിന്റെ ബാറ്റിംഗ് സമയത്താണ് ഗാലറിയിലെ ഒരു ആരാധികയെ കാമറ ഒപ്പിയെടുക്കുന്നത്. യുവതി ആരെന്ന തിരച്ചില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ലോകപ്രശസ്ത സ്പാനിഷ് നടി അന ഡി അര്‍മാസിന്റെ രൂപസാദൃശ്യമുള്ള യുവതിയാണ് വീഡിയോയിലുള്ളത്. അതിനാല്‍ അനാ ഡെ അര്‍മാസ് തന്നെയാണോ ഇതെന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്.

Related Articles

Back to top button