Cricket

തെരുവുകള്‍ പൂരപ്പറമ്പായി !! ചരിത്രനേട്ടം ആഘോഷമാക്കി അഫ്ഗാന്‍ ജനത; വീഡിയോ തരംഗമാവുന്നു

ട്വന്റി20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ച അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നേറ്റം ആഘോഷമാക്കി അഫ്ഗാന്‍ ജനത.

നിര്‍ണായക സൂപ്പര്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ചരിത്രത്തിലാദ്യമായി അവസാന നാലിലേക്ക് മുന്നേറിയ അഫ്ഗാനിസ്ഥാന്റെ നേട്ടം കൂട്ടത്തോടെ തെരുവിലിറങ്ങിയാണ് ആളുകള്‍ ആഘോഷമാക്കിയത്.


ലക്ഷക്കണക്കിനു ആളുകളാണ് കൂട്ടത്തോടെ തെരുവിലിറങ്ങി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. സീനിയര്‍ ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ചരിത്രത്തിലാദ്യമാണ് അഫ്ഗാന്‍ ഒരു ഐസിസി ടൂര്‍ണമെന്റില്‍ സെമിയിലെത്തുന്നത്.


വര്‍ണപ്പൊടി വിതറിയും മറ്റും അവര്‍ ആഹ്ലാദിച്ചു. തെരുവുകളില്‍ വലിയ സ്‌ക്രീനില്‍ കളിയും പ്രദര്‍ശിപ്പിച്ചിരുന്നു.

നായകന്‍ റാഷിദ് ഖാന്റെ മത്സര ശേഷമുള്ള പ്രതികരണവും തെരുവുകളില്‍ നിന്നു ആളുകള്‍ കണ്ടു. വെടിക്കെട്ട് നടത്തിയും നൃത്തം ചവിട്ടിയും ചരിത്ര നേട്ടം ആ ജനത ഉത്സവമാക്കി മാറ്റി.


ഈ ലോകകപ്പില്‍ അവിശ്വസനീയമായ കുതിപ്പാണ് അഫ്ഗാനിസ്ഥാന്‍ നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യം ന്യൂസിലന്‍ഡിനേയും പിന്നാലെ സൂപ്പര്‍ 8ല്‍ ലോകക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായ ഓസ്ട്രേലിയയെയും വീഴ്ത്തിയ അവര്‍ പിന്നീട് ബംഗ്ലാദേശിനെക്കൂടി വീഴ്ത്തിയാണ് സെമിയിലെത്തിയത്.

Related Articles

Back to top button